സംസ്ഥാനത്തെ
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത്
ശതമാനം അര്‍ഹതയുള്ള സംവരണം നിഷേധിച്ച പിണറായി സര്‍ക്കാരിനെതിരെ ഡി എസ് ജെ പി യുടെ
നേത്രുത്വത്തില്‍ പാര്‍ട്ടി അംഗങ്ങളായ അമ്മമാര്‍ കരിദിനം ആചരിച്ചു.
സംവരണം നല്‍കണമെന്ന്
ഉത്തരവ് ഉണ്ടായിട്ടും, പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം ഇറക്കാതെ
അനാസ്ഥ കാണിച്ചതിനാലാണ് മുന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെകന്‍ട്രി പ്രവേശന
ചാന്‍സ് നഷ്ടപ്പെട്ടത്.
“മുന്നാക്കരോടു
പ്രതികാരാത്മകമായ ശതൃതാനിലപാട് എടുക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് അടുത്ത പഞ്ചായത്ത്
തിരഞ്ഞെടുപ്പില്‍ കനത്തതിരിച്ചടി നല്‍കി
പ്രതികരിക്കാന്‍ മുന്നാക്ക പാര്‍ട്ടിയായ ഡി എസ ജെ പി ആഹ്വാനം ചെയ്തു.”
തൃശൂര്‍ ഡി എസ് ജെ
പി പ്രസിഡണ്ട് രമാ നായരുടെ നേതൃത്വത്തിലാണ് കറുത്ത ബാഡ്ജ് കുത്തി അമ്മമാര്‍ പ്രതിഷേധം
സംഘടിപ്പിച്ചത്.
“മുന്നാക്കക്കാരുടെ കുട്ടികള്‍ക്ക് നിയമപരമായ അവകാശം നിഷേധിക്കുകയും, ന്യുനപക്ഷക്കാരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ നിലപാട് അപലപനീയം ആണെന്ന് ഡി എസ് ജെ പി നേതാവും,മുന്നാക്ക സമുദായ ഐക്യ മുന്നണി വര്‍ക്കിംഗ് പ്രസിഡണ്ടും, യോഗ ക്ഷേമ സഭ വൈസ് പ്രസിഡണ്ടും ആയ തംഗൂര്‍ സരസ്വതി അന്തര്‍ജ്ജനം പറഞ്ഞു