Sunday, August 2, 2020

സംവരണ നിഷേധത്തിനെതിരെ അമ്മമാര്‍ കരിദിനം ആചരിച്ചു


 

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം അര്‍ഹതയുള്ള സംവരണം നിഷേധിച്ച പിണറായി സര്‍ക്കാരിനെതിരെ ഡി എസ് ജെ പി യുടെ നേത്രുത്വത്തില്‍ പാര്‍ട്ടി അംഗങ്ങളായ അമ്മമാര്‍ കരിദിനം ആചരിച്ചു.

 

സംവരണം നല്‍കണമെന്ന് ഉത്തരവ് ഉണ്ടായിട്ടും, പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം ഇറക്കാതെ അനാസ്ഥ കാണിച്ചതിനാലാണ് മുന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെകന്‍ട്രി പ്രവേശന ചാന്‍സ് നഷ്ടപ്പെട്ടത്.

 

“മുന്നാക്കരോടു പ്രതികാരാത്മകമായ ശതൃതാനിലപാട് എടുക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കനത്തതിരിച്ചടി നല്‍കി  പ്രതികരിക്കാന്‍ മുന്നാക്ക പാര്‍ട്ടിയായ ഡി എസ ജെ പി ആഹ്വാനം ചെയ്തു.”

 

തൃശൂര്‍ ഡി എസ് ജെ പി പ്രസിഡണ്ട് രമാ നായരുടെ നേതൃത്വത്തിലാണ് കറുത്ത ബാഡ്ജ് കുത്തി അമ്മമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

 

“മുന്നാക്കക്കാരുടെ കുട്ടികള്‍ക്ക് നിയമപരമായ അവകാശം നിഷേധിക്കുകയും, ന്യുനപക്ഷക്കാരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ നിലപാട് അപലപനീയം ആണെന്ന്  ഡി എസ് ജെ പി നേതാവും,മുന്നാക്ക സമുദായ ഐക്യ മുന്നണി വര്‍ക്കിംഗ്‌ പ്രസിഡണ്ടും, യോഗ ക്ഷേമ സഭ വൈസ് പ്രസിഡണ്ടും ആയ തംഗൂര്‍ സരസ്വതി അന്തര്‍ജ്ജനം പറഞ്ഞു

ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരം

 
'വിശ്വം കാക്കുന്ന നാഥാ
വിശൈ്വകനായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിന്നാത്മചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ'

എന്ന്  ലിസി ആശുപത്രിയുടെ ഹൃദയ ശസ്‌ത്രക്രിയ വിഭാഗത്തിന്റെ മുന്നിൽ നിന്ന് സണ്ണി മധുരമായി പാടിയപ്പോള്‍ ഉള്ളിലിരുന്ന് അനുജിത്തിന്റെ ഹൃദയം ഏറ്റുപാടിയിട്ടുണ്ടാകും. ആ ഈരടികളിലെ പ്രാര്‍ത്ഥനാശംസകള്‍ അനുജിത്തിന്റെ പ്രിയതമയുടെയും പ്രിയപ്പെട്ടവരുടെയും ഉള്ളിലെരിയുന്ന തീയണച്ചിട്ടുണ്ടാകും. ഹൃദയവും കൈകളും അടക്കം സാധ്യമായ എട്ട് അവയവങ്ങള്‍ ദാനം ചെയ്ത അനുജിത്ത് ഇനിമേല്‍ ഒരുപിടി ചാരത്തില്‍ മറഞ്ഞ ഓര്‍മ്മയല്ലല്ലോ; മൃതിയുടെ കവാടം കടന്ന് അമരത്വം നേടിയ ഒരു സ്മൃതിസുഗന്ധമല്ലേ? അനുജിത്തിന്റെ ഹൃദയം വച്ചുപിടിപ്പിച്ച സണ്ണി വെറും പത്തു ദിവസം കഴിഞ്ഞപ്പോൾ ലിസി ആശുപത്രി വിട്ടു. അനുജിത്തിന്റെ ഹൃദയത്തോട് നന്ദി പറയാന്‍ ഉചിതമായ വാക്കുകള്‍ ലഭിക്കാത്തതിനാലാകും, മലയാളത്തിന്റെ നിത്യഗന്ധര്‍വ്വന്‍ പാടി അനശ്വരമാക്കിയ ഒരു മനോഹര ഗാനത്തിന്റെ കൂട്ട് സണ്ണി തേടിയത്.

ജൂലൈ 14 ന് കൊട്ടാരക്കരയില്‍ വച്ചാണ് വാഹനാപകടത്തില്‍ അനുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തന്റെ പ്രാണനായവനെ തിരികെ കിട്ടില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പ്രിന്‍സിയും സഹോദരി അഞ്ജലിയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. നാട്ടിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അനുജിത്ത് അവയവദാനമുള്‍പ്പടെയുള്ള മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അതാണ് വലിയ വേദനക്കിടയിലും അവയവദാനത്തിന് സന്നദ്ധരാകാന്‍ അവരെ പ്രേരിപ്പിച്ചത്.

ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃപ്പുണിത്തുറ സ്വദേശി സണ്ണി തോമസാണ് അനുജത്തിന്റെ ഹൃദയം സ്വീകരിച്ചത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ ഹൃദയം എത്തിക്കുവാന്‍ വിട്ടുനല്‍കിയത്. പൂര്‍ണ്ണമായും സൗജന്യമായാണ് ഈ സേവനം ലഭ്യമായത്.

21 ന് രാവിലെ 5.30 ന് ഹൃദയം എടുക്കുവാനുള്ള മെഡിക്കല്‍ സംഘം ലിസി ആശുപത്രിയില്‍ നിന്നും പുറപ്പെട്ടു. ഉച്ചയ്ക്ക് 1.50 ന് ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നു തിരിച്ച സംഘം 2.45 ന് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഹെലിപ്പാഡില്‍ വന്നിറങ്ങി. തുടര്‍ന്ന് എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ച് നാലുമിനിറ്റില്‍ താഴെ സമയംകൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. അനുജിത്തില്‍ നിന്നും വേര്‍പെടുത്തിയ  ഹൃദയം മൂന്ന് മണിക്കൂര്‍ 11 മിനിറ്റ് കൊണ്ട് സണ്ണിയില്‍ മിടിച്ചു തുടങ്ങി. അടുത്ത ദിവസം തന്നെ വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കിയ സണ്ണിയെ നാലാം ദിവസം അതിതീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യമന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സണ്ണിയുമായി സംസാരിച്ച് ശുഭാശംസകള്‍ നേര്‍ന്നു. അനുജിത്തിന്റെ കുടുംബത്തിന് കേരളത്തിന്റെ ആദരവ് ടീച്ചർ അറിയിച്ചു. ഹൃദയം മാറ്റി വെച്ച് ഇത്രയും വേഗം ആശുപത്രി വിടാനാകുന്നത് വലിയ നേട്ടമാണെന്ന് പറഞ്ഞ മന്ത്രി ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെയും ലിസി ആശുപത്രി അധികൃതരെയും പ്രത്യേകം അഭിനന്ദിച്ചു.

കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് സണ്ണി ആശുപത്രിയില്‍ നിന്നും യാത്രയായത്. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് തോമസ്, ഡോ. സൈമണ്‍ ഫിലിപ്പോസ്, ഡോ. പി. മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്ജ് തുടങ്ങിയവരും, നഴ്സിംഗ് പാരാമെഡിക്കൽ ജീവനക്കാരും  ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.    

Wednesday, February 5, 2020

പിയാനോ വിസ്‌മയം സനായ കൊച്ചിയില്‍




കൊച്ചി: പിയാനോയില്‍ വിസ്‌മയം തീര്‍ക്കുന്ന സംഗീത സംവിധായികയും നിര്‍മാതാവുമായ സനായ അര്‍ദേശിര്‍ ഫോര്‍ട്ടു കൊച്ചി പെപ്പര്‍ ഹൗസില്‍ ഫെബ്രുവരി ഏഴിന്‌ പിയാനോ ഷോ ആയ, ഹാന്‍ഡ്‌ ഒഫ്‌ തോട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ ഏഴിനാണ്‌ പരിപാടി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈയില്‍ അരങ്ങേറ്റം കുറിച്ച ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്‌ ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്‌. 

സെന്‍ ബുദ്ധിസ്റ്റ്‌ ആചാര്യന്‍, കോഷോ ഉച്ചിയാമയുടെ ചിന്തയുടെ കൈ തുറക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്‌, ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്റെ രചന. സനായയുടെ ട്രൂപ്പായ സാന്‍ഡ്യൂണ്‍സില്‍ പ്രശസ്‌തരായ നിരവധി സംഗീതജ്ഞരുണ്ട്‌. 

ബെര്‍ലിനിലെ റെഡ്‌ ബുള്‍ സ്റ്റുഡിയോയില്‍ ആദ്യ റെക്കോഡിംഗിനു ശേഷം, നീണ്ട ഒന്നര വര്‍ഷത്തെ കഠിന പരിശ്രമത്തിന്‌ ശേഷമാണ്‌ ഹാന്‍ഡ്‌ ഒഫ്‌ തോട്ട്‌ അവതരിപ്പിക്കുന്നത്‌. 

ഒരു പിയാനോ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളോളം ലാപ്‌ടോപ്‌ ആണ്‌ അവര്‍ പരിശീലനത്തിന്‌ ഉപയോഗിച്ചിരുന്നത്‌. 

ഇലക്ട്രോണിക്‌സും പിയാനോയും മിശ്രണം ചെയ്‌തുകൊണ്ടുള്ള സാന്‍ഡ്യൂണ്‍സില്‍, സനായ്‌ക്കൊപ്പം ഗിരീഷ്‌ മല്‍ഹോത്രയും റൈസ്‌ സെബാസ്‌റ്റിയനും, നഥാന്‍ തോമസും എത്തുന്നുണ്ട്‌. സ്‌റ്റീവ്‌ റിച്ചിന്റേയും കാള്‍ സ്‌റ്റോണിന്റേയും മാതൃകയില്‍, ലളിതമാണ്‌ ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്റെ സംഗീത സംയോജനം. 

KOCHI NEWS : കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണവുമായി ഹെലോ

KOCHI NEWS : കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണവുമായി ഹെലോ: കൊച്ചി: രാജ്യത്തെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ  ഹെലോ  ലോക കാന്‍സര്‍ ദിനത്തില്‍ ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി (ഐസിഎസ്) യുമായി...

കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണവുമായി ഹെലോ




കൊച്ചി: രാജ്യത്തെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ  ഹെലോ  ലോക കാന്‍സര്‍ ദിനത്തില്‍ ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി (ഐസിഎസ്) യുമായി ചേര്‍ന്ന് കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണ പരിപാടി  നടത്തി. കാന്‍സറിനെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
            ഈ പങ്കാളിത്തം വഴി  കാന്‍സറിന്റെ ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ഐസിഐസ് നല്‍കിയ വിവരങ്ങള്‍ രണ്ടു പ്രാദേശിക ഭാഷകളില്‍  വ്യാപകമായി പങ്കുവച്ചു.  ഐസിഎസിന്റെ പിന്തുണയോടെ മള്‍ട്ടിപ്പിള്‍ ചോയിസ് ക്വിസ്, നോട്ടിഫിക്കേഷന്‍, സ്പാളഷ് സ്‌കീന്‍ തുടങ്ങിയവ വഴി  കാന്‍സര്‍ സംബന്ധിച്ച വിവിധ വിവരങ്ങള്‍ പങ്കുവച്ചു. കാന്‍സറിനെതിരേയുള്ള പ്രതിരോധ നടപടികള്‍, ആരോഗ്യകരമായ ജീവിതശൈലി,  നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചു.

നാടൻ കോഴികർഷകരുടെ സംഗമം 12ന്


നാടൻ കോഴി, മുട്ട ഉൽപാദനം മെച്ചപ്പെടുത്താൻ പദ്ധതി




കൊച്ചി: എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) സാങ്കേതിക മേൽനോട്ടത്തിൽ കൃഷിയിടങ്ങളിൽ തന്നെ നല്ലയിനം നാടൻ കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനും അവയുടെ വിപണി മെച്ചപ്പെടുത്താനും പദ്ധതി വരുന്നു. കോഴി ഉൽപാദനത്തോടൊപ്പം നാടൻ കോഴിമുട്ട ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുകയും ചെയ്യും. കർഷകർക്ക് കൃത്യമായ പരിശീലനം നൽകി ഉൽപാദനം കാര്യക്ഷമമാക്കാനും കെവികെ വഴി വിതരണം നടത്താനുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ നാടൻ കോഴി വളർത്തുന്ന കർഷകരുടെ കൂട്ടായ്മ രൂപീകരിക്കും. ഇതിനായി ഈ മാസം 12ന് (ബുധൻ) രാവിലെ 11 മണിക്ക് ഹൈക്കോടതിക്ക് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ജില്ലയിലെ നാടൻ കോഴി കർഷകരുടെ സംഗമം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ -8281757450

Thursday, January 4, 2018

ഭരണപരിഷ്‌കാര കമ്മീഷന്‍ പൊതു ഹിയറിങ് ഇന്ന്

ഭരണപരിഷ്‌കാര കമ്മീഷന്‍ പൊതു ഹിയറിങ് ഇന്ന് (ജനുവരി 4-ന്)
കൊച്ചി: സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ പൊതു ഹിയറിങ് ഇന്ന് ജനുവരി നാല് വ്യാഴാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളും നിയമങ്ങളും സംബന്ധിച്ച അഭിപ്രായ സമാഹരണമാണ് ഈ ഹിയറിങിന്റെ ലക്ഷ്യം. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ഹിയറിങിന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കും. കമ്മീഷന്‍ അംഗവും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.പി. നായര്‍, ഷീല തോമസ് എന്നിവരും പങ്കെടുക്കും. ഒന്‍പതു മണിക്കാണ് രജിസ്‌ട്രേഷന്‍.
വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളുമായി 2016 ഓഗസ്റ്റിലാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചത്. വിജിലന്‍സ് സംവിധാനത്തിന്റെ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഭരണപരിഷ്‌കാരകമ്മീഷന്‍ ആദ്യമായി സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ ശേഷിവികസനം സംബന്ധിച്ച് വിദഗ്ധസമിതി രൂപീകരിച്ച് കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം സര്‍ക്കാരിന് സമര്‍പ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമനിയമങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച റിപ്പോര്‍ട്ട് ഫെബ്രുവരിയിലും ജനസൗഹൃദസേവനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മാര്‍ച്ച്  ഏപ്രില്‍ മാസത്തിലും സമര്‍പ്പിക്കും.
സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹിയറിങ് ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നടത്തി. നാലിന് എറണാകുളത്ത് നടക്കുന്ന ഹിയറിങിന് ശേഷം അഞ്ചിന് പാലക്കാട് ടൗണ്‍ഹാളിലും 11ന് കണ്ണൂര്‍ പൊലീസ് സഭാ ഹാളിലും ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമനിയമങ്ങള്‍ സംബന്ധിച്ചാണ് പാലക്കാട്ടെ ഹിയറിങ്. മാനസികാരോഗ്യം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമനിയമങ്ങള്‍ എന്നിവയാണ് കണ്ണൂരിലെ വിഷയം. ഹിയറിങിനായി നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ക്ക് പുറമെ ക്ഷേമനിയമങ്ങളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കമ്മീഷന്‍ തെരഞ്ഞെടുത്തിട്ടുള്ള മറ്റ് വിഷയങ്ങളിലും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും.

വാഹന ഇന്‍ഷുറന്‍സ#്: ഉടമകളെ നിര്‍ബന്ധിക്കരുത്


കൊച്ചി: വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നവരോട് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും അവിടെ നിന്നും എടുക്കണമെന്ന് പറയാനുളള അവകാശമില്ലെന്ന് ഡെപ്യുട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഉടമസ്ഥര്‍ വാങ്ങിക്കാന്‍ പോകുന്ന വാഹനത്തിന്റെ ചെയ്‌സിസ് നമ്പറും എഞ്ചിന്‍ നമ്പരും മറ്റ് വിവരങ്ങളും അഡ്രസും നല്‍കിയാല്‍ ഏത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സ്ഥാപനങ്ങളില്‍ നിന്നും ഇന്‍ഷ്വറന്‍സ് പോളിസി തുക ധാരണയുണ്ടാക്കി ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. 
അഞ്ചു വര്‍ഷമായ ഒരു വാഹനം വില്‍ക്കുമ്പോള്‍ നോ ക്ലെയിം ബോണസിന് അര്‍ഹനായ വ്യക്തി അതേ ക്ലാസിലുളള പുതിയ വാഹനം വാങ്ങിക്കുമ്പോള്‍ ഇതേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് തുകയില്‍ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. വലിയ വാഹനം വാങ്ങിക്കുന്നവര്‍ക്ക് ഇത്തരത്തിലുളള ധാരണയിലൂടെ വലിയ ഒരു തുക ലാഭിക്കാനാകും. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓണ്‍ലൈന്‍ സര്‍വീസിലൂടെയും കുറഞ്ഞ തുകയ്ക്ക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് എടുക്കാം. ഇക്കാര്യത്തെ കുറിച്ച് അറിയാത്ത വാഹന ഉടമകള്‍ക്ക് ഇത്തരത്തിലുളള സര്‍വീസുകള്‍ കൊടുക്കുന്ന ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നടത്തുന്നവരെ സമീപിക്കാം.
ഒരു വാഹനം വാങ്ങിക്കുമ്പോള്‍ ഉപഭോക്താവ് പല ഡീലര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ വാങ്ങിച്ച് ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ തരുന്ന ഡീലറില്‍ നിന്നും വാഹനം വാങ്ങിക്കുന്നതുപോലെ, ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയമുളള കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ച് ഡീലര്‍മാര്‍ക്ക് കൈമാറാനുളള അവകാശം ഉപഭോക്താവിനുണ്ടെന്നും  ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം


കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലുവ കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുളള പാചകക്കാരുടെ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഫുഡ് ക്രാഫ്റ്റില്‍ നിന്നും  കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10-ന് രാവിലെ 11-ന് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

സ്‌കൂള്‍ കുട്ടികള്‍ക്കുളള ചിത്രരചനാ മത്സരം മാറ്റിവച്ചു


കൊച്ചി: ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലാ ക്ഷീര സംഗമം 2017-18 നോടനുബന്ധിച്ച് ജനുവരി ആറിന് ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ക്കായി നടത്താനിരുന്ന ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം എന്നിവ ജനുവരി 20-ലേക്ക് മാറ്റിവച്ചു.  നോര്‍ത്ത് പറവൂര്‍ പൂയപ്പിളളി ക്ഷീര സഹകരണ സംഘം ഹാളില്‍ മത്സരങ്ങള്‍ നടത്തും. ജൂനിയര്‍ വിഭാഗത്തിന് (10 വയസിന് താഴെ) കളറിംഗ് മത്സരം (ഓയില്‍ പേയ്സ്റ്റല്‍), സീനിയര്‍ വിഭാഗത്തിന് (10 മുതല്‍ 15 വയസു വരെ) പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ മത്സരം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടത്തുക. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് വയസു തെളിയിക്കുന്ന ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, ഡ്രോയിംഗ്/കളറിംഗ് സാമഗ്രികള്‍ എന്നിവ സഹിതം ജനുവരി 20-ന് രാവിലെ 10-ന് മുമ്പായി നോര്‍ത്ത് പറവൂര്‍ പൂയപ്പിളളി ക്ഷീര സഹകരണ സംഘം ഹാളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9497443830.

Friday, June 16, 2017

Qatar Airways always ontime


Qatar Airways, the national carrier of the State of Qatar, is celebrating 20 years of Going Places Together with travellers across its more than 150 business and leisure destinations. The world's fast growing airline will add a number of exciting new destinations to its network in 2017/18, including Dublin, Nice, Skopje, Sarajevo and many more, flying passengers on board its modern fleet of 200 aircraft (195 Qatar Airways, 4 LatAm leased aircraft and 1 Cargo).
A multiple award-winning airline, Qatar Airways was awarded World's Best Business Class; Best Business Class Airline Lounge and Best Airline Staff Service in the Middle East at the prestigious 2016 World Airline Awards managed by international air transport rating organisation Skytrax.
Qatar Airways is a member of the oneworld global alliance. The award-winning alliance was named the World's Best Airline Alliance 2015 by Skytrax for the third year running. Qatar Airways was the first Gulf carrier to join global airline alliance, oneworld, enabling its passengers to benefit from more than 1,000 airports in more than 150 countries, with 14,250 daily departures.
Oryx One, Qatar Airways' in-flight entertainment system offers passengers up to 3,000 entertainment options from the latest blockbuster movies, TV box sets, music, games and much more. Passengers flying on Qatar Airways flights served by its B787, A350, A380, A319 and select A320 and A330 aircraft can also stay in touch with their friends and family around the world by using the award-winning airline's on-board Wi-Fi and GSM service.
Qatar Airways proudly supports a range of exciting international and local initiatives dedicated to enriching the global community that it serves. Qatar Airways, the official FIFA partner, is the official sponsor of many top-level sporting events, including the FIFA 2018 and 2022 World Cups, as well as F.C. Barcelona, reflecting the values of sports as a means of bringing people together, something at the core of the airline's own brand message - Going Places Together.
Qatar Airways Cargo, the world's third largest international cargo carrier, serves 60 exclusive freighter destinations worldwide via its world-class Doha hub and also delivers freight to more than 150 key business and leisure destinations globally with 200 aircraft. The Qatar Airways Cargo fleet includes eight Airbus A330 freighters, 12 Boeing 777 freighters and one Boeing 747 freighter.
For further information, please contact:
Qatar Airways Group, Corporate Communications Department

Tel: +974 4022 2200


ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനസര്‍വീസകളില്‍ മാറ്റമില്ല സമയക്രമം പാലിച്ചു പ്രവര്‍ത്തിക്കുന്നു


കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കും തിരിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ സുഗഗമായി മുന്നോട്ടുപോകുന്നു. ഭൂരിഭാഗം വിമാനങ്ങളും നിശ്ചയിച്ചിരുന്ന സമയക്രമം പാലിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 
അവാര്‍ഡ്‌ നേടിയ ആഗോള എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍നിന്നും ആഗോളതലത്തിലെ 150-ല്‍പ്പരം ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ കഴിഞ്ഞയാഴ്‌ച ഏകദേശം 1200 വിമാനങ്ങള്‍ സര്‍വീസ്‌ നടത്തുകയുണ്ടായി. 90 ശതമാനത്തില്‍ക്കൂടുതല്‍ വിമാനങ്ങളും നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തിന്‌ ഏകദേശം 15 മിനിട്ടുകള്‍ക്കുള്ളില്‍ പുറപ്പെട്ടു. 
വരുംമാസങ്ങളില്‍ ആഗോളശൃംഖല കൂടുതല്‍ വളരും. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിലെ ഡബ്ലിനിലേക്ക്‌ നേരിട്ടുള്ള സര്‍വീസ്‌ ആരംഭിച്ചു. ഫ്രാന്‍സിലെ നൈസിലേക്കുള്ള സര്‍വീസ്‌ ജൂലൈ നാലിനും മാസിഡോണിയയിലെ സ്‌കോപ്‌ജെയിലേക്ക്‌ ജൂലൈ 17-നും സര്‍വീസ്‌ ആരംഭിക്കും. ഈ വര്‍ഷം തുടര്‍ന്നുള്ള മാസങ്ങളിലും 2018-ലും യുഎസ്‌എയിലെ ലാസ്‌വേഗാസ്‌, ഓസ്‌ട്രേലിയയിലെ കാന്‍ബറ, കാമറൂണിലെ ഡ്വാല, ഗാബോണിലെ ലിബര്‍വില്ലീ, ഇന്തോനേഷ്യയിലെ മേഡന്‍, ബ്രസീലിലെ റിയോ ഡി ജനീറോ, ചിലിയിലെ സാന്റിയാഗോ, ബോസ്‌നിയ & ഹെര്‍സിഗോവിനയിലെ സരയാവോ തുടങ്ങിയവയാണ്‌ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍. 
ഈ ആഴ്‌ച ആദ്യം പുറത്തുവിട്ട 2017 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട്‌ പ്രകാരം കമ്പനിയുടെ മൊത്ത ലാഭം 541 കോടി യുഎസ്‌ ഡോളറാണ്‌. കഴിഞ്ഞ വര്‍ഷത്തേക്കാളും 21.7 ശതമാനം വളര്‍ച്ചയാണിത്‌. മൊത്തം വാര്‍ഷിക വരുമാനത്തില്‍ 10.4 ശതമാനം വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. 
ഖത്തര്‍ എയര്‍വേയ്‌സിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുവെന്നും നിലവിലുള്ള സാഹചര്യം വിശാലമായ ഭൂരിഭാഗം ശൃംഖലയേയും ബാധിച്ചിട്ടില്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ്‌ ഗ്രൂപ്പിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ അക്‌ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. നിലവിലുള്ള സാഹചര്യം ഏതെങ്കിലും യാത്രക്കാരെ ബാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ പിന്തുണ നല്‌കും. അവര്‍ക്ക്‌ തുടര്‍ന്നും മികവുറ്റ സേവനം തുടരുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
രണ്ടു പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ അടുത്ത മാസം സര്‍വീസ്‌ ആരംഭിച്ചുകൊണ്ട്‌ ശൃംഖലയുടെ വിപുലീകരണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സാധാരണപോലെതന്നെയാണ്‌ എല്ലാ കാര്യങ്ങളും.
ഇതുവരെയും കേട്ടിട്ടില്ലാത്തവിധത്തിലുള്ള ഉപരോധമാണ്‌ നടപ്പിലായിക്കുന്നതെന്നും സാധാരണ പൗരന്മാരുടെ വിമാനയാത്രയ്‌ക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഇത്‌ നിയമവിരുദ്ധമായ നടപടയാണെന്ന്‌ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ (ഐസിഎഒ) അറിയിച്ചിട്ടുണ്ട്‌. തങ്ങള്‍ ഒരു രാഷ്ട്രീയ സംഘടന അല്ലെന്നും എയര്‍ലൈന്‍ മാത്രമാണെന്നും ഈ ഉപരോധത്തിലൂടെ ഉറപ്പുതന്നിരിക്കുന്ന അവകാശങ്ങള്‍ നീക്കംചെയ്‌തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധത്തിന്റെ പശ്‌ത്തലത്തില്‍ ആഗോള കോള്‍ സെന്ററുകളുടെയും സോഷ്യല്‍ മീഡിയകളുടെയും പ്രവര്‍ത്തനം വര്‍ധിപ്പിച്ചുവെന്നും ഇത്‌ ആശങ്കാകുലരായ യാത്രക്കാര്‍ക്ക്‌ മികച്ച സേവനം ഉറപ്പുവരുത്താനാണെന്നും തങ്ങളുടെ വാണിജ്യനയം യാത്രികര്‍ക്ക്‌ പണം തിരിച്ചുനല്‌കുന്ന വിധത്തിലാണെന്നും നിലവിലുള്ള ഉപരോധത്തിന്റെ ഫലമായി വീണ്ടും ബുക്ക്‌ ചെയ്യേണ്ട യാത്രക്കാര്‍ക്കും ഇളവുകളോടെ റീഫണ്ട്‌ ലഭിക്കുന്നതിനും വീണ്ടും ബുക്ക്‌ ചെയ്യുന്നതിനും ഏര്‍പ്പാടുകള്‍ ചെയ്‌തിട്ടുണ്ട്‌. 
ഖത്തര്‍ എയര്‍വേയ്‌സ്‌ ഫേസ്‌ബുക്കില്‍ തിരികെ വിളിക്കുന്നതിനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും മികച്ച സേവനം വാഗ്‌ദാനം ചെയ്യുന്ന എയര്‍ലൈനായി വ്യാപകമായി അറിയപ്പെടുന്ന ഖത്തര്‍ എയര്‍വേയ്‌സ്‌ യാത്രക്കാരുടെ വോട്ട്‌ അനുസരിച്ച തീരുമാനിക്കുന്ന സിന്‍ടാക്‌സിന്റെ 'ബെസ്റ്റ്‌ എയര്‍ലൈന്‍ സ്റ്റാഫ്‌ സര്‍വീസ്‌ ഇന്‍ ദ മിഡില്‍ ഈസ്റ്റ്‌' അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌.
ഖത്തര്‍ എയര്‍വേയ്‌സിന്റെ വിപ്ലവകരമായ പുതിയ 'ഫസ്റ്റ്‌ ഇന്‍ ബിസിനസ്‌' സീറ്റായ ക്യൂസ്വീറ്റ്‌ ജൂണ്‍ 19 മുതല്‍ 25 വരെ നടക്കുന്ന പാരീസ്‌ എയര്‍ ഷോയില്‍ ആയിരക്കണക്കിന്‌ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും. ക്യൂസ്വീറ്റ്‌ ആദ്യമായി അവതരിപ്പിക്കുന്നത്‌ ദോഹയില്‍നിന്നും ലണ്ടനിലെ ഹീത്രൂവിലേയ്‌ക്ക്‌ ഈ മാസം അവസാനം നടക്കുന്ന യാത്രയിലാണ്‌. ബിസിനസ്‌ ക്ലാസില്‍ ഇതാദ്യമായി ഇന്‍ഡസ്‌ട്രിയിലെ ആദ്യത്തെ ഡബിള്‍ ബെഡ്‌ സംവിധാനം ലഭ്യമാക്കുന്നതും അടുത്ത സീറ്റുകളിലെ യാത്രക്കാര്‍ തമ്മില്‍ത്തമ്മില്‍ സ്വകാര്യത ഉറപ്പുവരുത്തുന്ന തരം പാനലുകളുള്ളവയാണ്‌ ഇത്‌. മധ്യത്തിലായി നാല്‌ സീറ്റുകളും മാറ്റാവുന്ന പാനലുകളും ടിവി മോണിറ്ററുകളും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരുമിച്ച്‌ സ്വകാര്യസ്വീററില്‍ യാത്ര ചെയ്യുന്നതിനും ഒന്നിച്ച്‌ ജോലി ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സോഷ്യലൈസ്‌ ചെയ്യുന്നതിനും സൗകര്യം നല്‌കും. 
ഓരോരുത്തരുടെയും സൗകര്യത്തിന്‌ സജ്ജീകരിക്കാവുന്ന ഈ പുതിയ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക്‌ സ്വന്തമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ളവയാണ്‌. 

സംവരണ നിഷേധത്തിനെതിരെ അമ്മമാര്‍ കരിദിനം ആചരിച്ചു

  സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം അര്‍ഹതയുള്ള സംവരണം നിഷേധിച്ച പിണറായി സര...