Wednesday, February 5, 2020

പിയാനോ വിസ്‌മയം സനായ കൊച്ചിയില്‍




കൊച്ചി: പിയാനോയില്‍ വിസ്‌മയം തീര്‍ക്കുന്ന സംഗീത സംവിധായികയും നിര്‍മാതാവുമായ സനായ അര്‍ദേശിര്‍ ഫോര്‍ട്ടു കൊച്ചി പെപ്പര്‍ ഹൗസില്‍ ഫെബ്രുവരി ഏഴിന്‌ പിയാനോ ഷോ ആയ, ഹാന്‍ഡ്‌ ഒഫ്‌ തോട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ ഏഴിനാണ്‌ പരിപാടി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈയില്‍ അരങ്ങേറ്റം കുറിച്ച ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്‌ ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്‌. 

സെന്‍ ബുദ്ധിസ്റ്റ്‌ ആചാര്യന്‍, കോഷോ ഉച്ചിയാമയുടെ ചിന്തയുടെ കൈ തുറക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്‌, ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്റെ രചന. സനായയുടെ ട്രൂപ്പായ സാന്‍ഡ്യൂണ്‍സില്‍ പ്രശസ്‌തരായ നിരവധി സംഗീതജ്ഞരുണ്ട്‌. 

ബെര്‍ലിനിലെ റെഡ്‌ ബുള്‍ സ്റ്റുഡിയോയില്‍ ആദ്യ റെക്കോഡിംഗിനു ശേഷം, നീണ്ട ഒന്നര വര്‍ഷത്തെ കഠിന പരിശ്രമത്തിന്‌ ശേഷമാണ്‌ ഹാന്‍ഡ്‌ ഒഫ്‌ തോട്ട്‌ അവതരിപ്പിക്കുന്നത്‌. 

ഒരു പിയാനോ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളോളം ലാപ്‌ടോപ്‌ ആണ്‌ അവര്‍ പരിശീലനത്തിന്‌ ഉപയോഗിച്ചിരുന്നത്‌. 

ഇലക്ട്രോണിക്‌സും പിയാനോയും മിശ്രണം ചെയ്‌തുകൊണ്ടുള്ള സാന്‍ഡ്യൂണ്‍സില്‍, സനായ്‌ക്കൊപ്പം ഗിരീഷ്‌ മല്‍ഹോത്രയും റൈസ്‌ സെബാസ്‌റ്റിയനും, നഥാന്‍ തോമസും എത്തുന്നുണ്ട്‌. സ്‌റ്റീവ്‌ റിച്ചിന്റേയും കാള്‍ സ്‌റ്റോണിന്റേയും മാതൃകയില്‍, ലളിതമാണ്‌ ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്റെ സംഗീത സംയോജനം. 

No comments:

Post a Comment

സംവരണ നിഷേധത്തിനെതിരെ അമ്മമാര്‍ കരിദിനം ആചരിച്ചു

  സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം അര്‍ഹതയുള്ള സംവരണം നിഷേധിച്ച പിണറായി സര...