Wednesday, February 5, 2020

പിയാനോ വിസ്‌മയം സനായ കൊച്ചിയില്‍




കൊച്ചി: പിയാനോയില്‍ വിസ്‌മയം തീര്‍ക്കുന്ന സംഗീത സംവിധായികയും നിര്‍മാതാവുമായ സനായ അര്‍ദേശിര്‍ ഫോര്‍ട്ടു കൊച്ചി പെപ്പര്‍ ഹൗസില്‍ ഫെബ്രുവരി ഏഴിന്‌ പിയാനോ ഷോ ആയ, ഹാന്‍ഡ്‌ ഒഫ്‌ തോട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ ഏഴിനാണ്‌ പരിപാടി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈയില്‍ അരങ്ങേറ്റം കുറിച്ച ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്‌ ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്‌. 

സെന്‍ ബുദ്ധിസ്റ്റ്‌ ആചാര്യന്‍, കോഷോ ഉച്ചിയാമയുടെ ചിന്തയുടെ കൈ തുറക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്‌, ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്റെ രചന. സനായയുടെ ട്രൂപ്പായ സാന്‍ഡ്യൂണ്‍സില്‍ പ്രശസ്‌തരായ നിരവധി സംഗീതജ്ഞരുണ്ട്‌. 

ബെര്‍ലിനിലെ റെഡ്‌ ബുള്‍ സ്റ്റുഡിയോയില്‍ ആദ്യ റെക്കോഡിംഗിനു ശേഷം, നീണ്ട ഒന്നര വര്‍ഷത്തെ കഠിന പരിശ്രമത്തിന്‌ ശേഷമാണ്‌ ഹാന്‍ഡ്‌ ഒഫ്‌ തോട്ട്‌ അവതരിപ്പിക്കുന്നത്‌. 

ഒരു പിയാനോ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളോളം ലാപ്‌ടോപ്‌ ആണ്‌ അവര്‍ പരിശീലനത്തിന്‌ ഉപയോഗിച്ചിരുന്നത്‌. 

ഇലക്ട്രോണിക്‌സും പിയാനോയും മിശ്രണം ചെയ്‌തുകൊണ്ടുള്ള സാന്‍ഡ്യൂണ്‍സില്‍, സനായ്‌ക്കൊപ്പം ഗിരീഷ്‌ മല്‍ഹോത്രയും റൈസ്‌ സെബാസ്‌റ്റിയനും, നഥാന്‍ തോമസും എത്തുന്നുണ്ട്‌. സ്‌റ്റീവ്‌ റിച്ചിന്റേയും കാള്‍ സ്‌റ്റോണിന്റേയും മാതൃകയില്‍, ലളിതമാണ്‌ ഹാന്‍ഡ്‌ ഒഫ്‌ തോട്ടിന്റെ സംഗീത സംയോജനം. 

KOCHI NEWS : കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണവുമായി ഹെലോ

KOCHI NEWS : കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണവുമായി ഹെലോ: കൊച്ചി: രാജ്യത്തെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ  ഹെലോ  ലോക കാന്‍സര്‍ ദിനത്തില്‍ ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി (ഐസിഎസ്) യുമായി...

കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണവുമായി ഹെലോ




കൊച്ചി: രാജ്യത്തെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ  ഹെലോ  ലോക കാന്‍സര്‍ ദിനത്തില്‍ ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി (ഐസിഎസ്) യുമായി ചേര്‍ന്ന് കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണ പരിപാടി  നടത്തി. കാന്‍സറിനെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് കാന്‍സര്‍ മുക്ത ഇന്ത്യ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
            ഈ പങ്കാളിത്തം വഴി  കാന്‍സറിന്റെ ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ഐസിഐസ് നല്‍കിയ വിവരങ്ങള്‍ രണ്ടു പ്രാദേശിക ഭാഷകളില്‍  വ്യാപകമായി പങ്കുവച്ചു.  ഐസിഎസിന്റെ പിന്തുണയോടെ മള്‍ട്ടിപ്പിള്‍ ചോയിസ് ക്വിസ്, നോട്ടിഫിക്കേഷന്‍, സ്പാളഷ് സ്‌കീന്‍ തുടങ്ങിയവ വഴി  കാന്‍സര്‍ സംബന്ധിച്ച വിവിധ വിവരങ്ങള്‍ പങ്കുവച്ചു. കാന്‍സറിനെതിരേയുള്ള പ്രതിരോധ നടപടികള്‍, ആരോഗ്യകരമായ ജീവിതശൈലി,  നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചു.

നാടൻ കോഴികർഷകരുടെ സംഗമം 12ന്


നാടൻ കോഴി, മുട്ട ഉൽപാദനം മെച്ചപ്പെടുത്താൻ പദ്ധതി




കൊച്ചി: എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) സാങ്കേതിക മേൽനോട്ടത്തിൽ കൃഷിയിടങ്ങളിൽ തന്നെ നല്ലയിനം നാടൻ കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനും അവയുടെ വിപണി മെച്ചപ്പെടുത്താനും പദ്ധതി വരുന്നു. കോഴി ഉൽപാദനത്തോടൊപ്പം നാടൻ കോഴിമുട്ട ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുകയും ചെയ്യും. കർഷകർക്ക് കൃത്യമായ പരിശീലനം നൽകി ഉൽപാദനം കാര്യക്ഷമമാക്കാനും കെവികെ വഴി വിതരണം നടത്താനുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ നാടൻ കോഴി വളർത്തുന്ന കർഷകരുടെ കൂട്ടായ്മ രൂപീകരിക്കും. ഇതിനായി ഈ മാസം 12ന് (ബുധൻ) രാവിലെ 11 മണിക്ക് ഹൈക്കോടതിക്ക് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ജില്ലയിലെ നാടൻ കോഴി കർഷകരുടെ സംഗമം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ -8281757450

സംവരണ നിഷേധത്തിനെതിരെ അമ്മമാര്‍ കരിദിനം ആചരിച്ചു

  സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം അര്‍ഹതയുള്ള സംവരണം നിഷേധിച്ച പിണറായി സര...