കൊച്ചി: ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലാ ക്ഷീര സംഗമം 2017-18 നോടനുബന്ധിച്ച് ജനുവരി ആറിന് ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ക്കായി നടത്താനിരുന്ന ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം എന്നിവ ജനുവരി 20-ലേക്ക് മാറ്റിവച്ചു. നോര്‍ത്ത് പറവൂര്‍ പൂയപ്പിളളി ക്ഷീര സഹകരണ സംഘം ഹാളില്‍ മത്സരങ്ങള്‍ നടത്തും. ജൂനിയര്‍ വിഭാഗത്തിന് (10 വയസിന് താഴെ) കളറിംഗ് മത്സരം (ഓയില്‍ പേയ്സ്റ്റല്‍), സീനിയര്‍ വിഭാഗത്തിന് (10 മുതല്‍ 15 വയസു വരെ) പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ മത്സരം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടത്തുക. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് വയസു തെളിയിക്കുന്ന ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, ഡ്രോയിംഗ്/കളറിംഗ് സാമഗ്രികള്‍ എന്നിവ സഹിതം ജനുവരി 20-ന് രാവിലെ 10-ന് മുമ്പായി നോര്‍ത്ത് പറവൂര്‍ പൂയപ്പിളളി ക്ഷീര സഹകരണ സംഘം ഹാളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9497443830.
Followers
Subscribe to:
Post Comments (Atom)
സംവരണ നിഷേധത്തിനെതിരെ അമ്മമാര്‍ കരിദിനം ആചരിച്ചു
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം അര്‍ഹതയുള്ള സംവരണം നിഷേധിച്ച പിണറായി സര...
-
കൊച്ചി: രാജ്യത്തെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഹെലോ ലോക കാന്‍സര്‍ ദിനത്തില്‍ ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റി (ഐസിഎസ്) യുമായി...
-
കൊച്ചി: ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലാ ക്ഷീര സംഗമം 2017-18 നോടനുബന്ധിച്ച് ജനുവരി ആറിന് ജില്ലയിലെ സ...
No comments:
Post a Comment